¡Sorpréndeme!

Sasikumara Varma | സർക്കാറിന്റെ മതിലിന് അധികം ആയുസ്സുണ്ടാകില്ല എന്ന് ശശികുമാര വർമ്മ

2018-12-21 20 Dailymotion

വിശ്വാസികൾക്കിടയിൽ കെട്ടുന്ന സർക്കാറിന്റെ മതിലിന് അധികം ആയുസ്സുണ്ടാകില്ല എന്ന് പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡൻറ് ശശികുമാര വർമ്മ പറഞ്ഞു. ഹിന്ദുക്കൾ ഒരുമിക്കാൻ അവസരമൊരുക്കിയ സർക്കാറിനോടും സുപ്രീംകോടതിയോടും കടപ്പാട് അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇളമണ്ണൂർ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന് ഭദ്രദീപ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുമതത്തെയും ആചാര്യന്മാരെയും ആക്ഷേപിക്കുന്ന മന്ത്രിമാരാണ് നമുക്കുള്ളതെന്നും പിറവം പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിക്കാത്തവരാണ് ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു . ഇതിനെതിരെ വിശ്വാസികൾ ഒറ്റക്കെട്ടായി ആചാരങ്ങൾ സംരക്ഷിക്കാൻ ഒത്തുചേരും എന്നും ശശികുമാര വർമ്മ അഭിപ്രായപ്പെട്ടു.